indian-economy

ന്യൂഡൽഹി: ഇന്ത്യ 2019ൽ 7.5 ശതമാനവും അടുത്തവർഷം 7.7 ശതമാനവും ജി.ഡി.പി വളർച്ച നേടുമെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നിലനിറുത്തുമെന്നും അന്താരാഷ്‌ട്ര നാണ്യ നിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ട്. 2019ലും 2020ലും ചൈനയുടെ വളർച്ച 6.2 ശതമാനമായിരിക്കുമെന്നും ഐ.എം.എഫിന്റെ ഈമാസത്തെ വേൾഡ് എക്കണോമി ഔട്ട്‌ലുക്ക് റിപ്പോർട്ടിലുണ്ട്.

ക്രൂഡോയിൽ വിലക്കുറവും അതുവഴി നാണയപ്പെരുപ്പത്തിലുണ്ടാകുന്ന ഇടിവുമാണ് ഇന്ത്യയ്ക്ക് നേട്ടമാകുക. നാണയപ്പെരുപ്പം കുറയുന്നതിനാൽ പലിശനിരക്കിലെ കടുംപിടിത്തം റിസർവ് ബാങ്ക് ഒഴിവാക്കുമെന്നതും ഇന്ത്യയ്ക്ക് നേട്ടമാകും. എന്നാൽ, അമേരിക്കയുമായി തുടരുന്ന വ്യാപാരത്തർക്കവും അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന നികുതിയും ചൈനയ്ക്കും തിരിച്ചടിയാകും.