ആലപ്പാട്: ആലപ്പാട്ട് കരിമണൽ ഖനനം പൂർണമായും നിറുത്തിവയ്ക്കാതെ സമരം നിറുത്തില്ലെന്ന് ആവർത്തിച്ച് ആലപ്പാട് സമരസമിതി. കരുനാഗപ്പള്ളി എം.എൽ.എ ആർ.രാമചന്ദ്രൻ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തങ്ങളുടെ ആവശ്യം സമരസമിതി ആവർത്തിച്ചത്.
യോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് എം.എൽ.എ യക്തമാക്കി. മുഖ്യമന്ത്രിയുൾപ്പടെയുള്ളവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു.
ആലപ്പാട്ടെ പ്രശ്നങ്ങൾക്ക് കാരണം സീ വാഷിംഗ് ആണെന്നും അതുമാത്രം നിറുത്താമെന്നുമായിരുന്നു സർക്കാർ നേരത്തെ സമരസമിതിയെ അറിയിച്ചിരുന്നത്. വിശ്വാസമുണ്ടെന്നും അദ്ദേഹം ആലപ്പാട് സന്ദർശിച്ച് പ്രശ്നപരിഹാരത്തിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും സമരസമിതി നേതാവ് അരുൺ പറഞ്ഞു