കാബൂൾ:അഫ്ഗാനിസ്ഥാനിലെ സൈനിക പരിശീലന ക്യാമ്പിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. കാബൂളിനടുത്താണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. കാർ ബോംബ് സ്ഫോടനം നടത്തിയതിന് ശേഷം തീവ്രവാദികൾ ക്യാമ്പിലേക്ക് നുഴഞ്ഞു കയറുകയായിരുന്നു. തുടർന്ന് സൈനികൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.