tovino-

iഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം യുവതാരം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. ടൊവിനോയുടെ ജന്മദിനത്തിൽ സംവിധായകൻ ബേസിൽ ജോസഫാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ' മിന്നൽ മുരളി' എന്ന ചിത്രം ഒരു സൂപ്പർഹീറോ ചിത്രമായിരിക്കും എന്നാണ് സംവിധായകൻ നൽകുന്ന സൂചന.

ടൊവിനോയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ‘ഗോദ’. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം കംപ്ലീറ്റ് എന്റർടെയ്‌നറായിരുന്നു.

ബാംഗ്ലൂർഡെയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമ്മിക്കുന്നത്.