rakhi-swawant-

ബോളിവുഡിലെ വിവാദനായികയായ രാഖി സാവന്ത് കൊമഡിതാരമായ ദീപക് കലാലിനെ വിവാഹം ചെയ്യുന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വിവാഹം നടക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാഖി.

ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ദീപകിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അദ്ദേഹം ഉടൻതന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തിൽ പറഞ്ഞു. രാഖിയുടെ വിചിത്രമായ വാദങ്ങളെ പരിഹസിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പ്രശസ്തിക്കായി ഏതറ്റംവരെയും പോകുന്ന രാഖിക്ക് ഇതൊന്നും കേട്ടമട്ടില്ല.

''ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്‌. അദ്ദേഹം ഉടൻ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഖത്തോടെയാണ് ഞാൻ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങനെ സെക്‌സിയായ വസ്ത്രങ്ങൾ ധരിക്കും- രാഖി പറഞ്ഞു.