ശൈത്യകാലം
ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള ഇൗസമയത്താണ് കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുക. ജനുവരിയാണ് ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന മാസം.
ഉഷ്ണകാലം
മാർച്ച് മുതൽ മേയ് വരെയാണ് ഉഷ്ണകാലം. ഇടവിട്ട മഴയാണ് ഇൗ സമയത്തെ പ്രത്യേകത. മാർച്ചിൽ ചൂട് കൂടുതലായിരിക്കും.
തെക്ക് പടിഞ്ഞാറൻ മൺസൂൺ
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലമാണിത്. ജൂൺ മുതൽ സെപ്തംബർ വരെയാണ് ഇൗ കാലം. കാലവർഷം, ഇടവപ്പാതി എന്നൊക്കെ അറിയപ്പെടുന്നത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമാണ്.
വടക്കുകിഴക്കൻ മൺസൂൺ
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഇൗ കാലഘട്ടം തുലാവർഷം എന്നറിയപ്പെടുന്നു. സാമാന്യം ശക്തമായ മഴയായിരിക്കും ലഭിക്കുക. വടക്കുകിഴക്കൻ മൺസൂൺ എന്നും ഇൗ കാലം അറിയപ്പെടുന്നു.