ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോൻ നായകനാകുന്നു. ലാൽ ജോസിന്റെ ചിത്രങ്ങളിൽ ഏറ്റവുമധികം അഭിനയിച്ചിട്ടുള്ള താരമാണ് ബിജുമേനോൻ.എന്നാൽ ലാൽ ജോസ് ചിത്രത്തിൽ നായകനാകുന്നത് ഇതാദ്യമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ നിമിഷാ സജയനാണ് നായികയാകുന്നത്. പുതുമുഖങ്ങളാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
നവാഗതനായ പ്രഗീഷാണ് മാർച്ച് 1ന് കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത്.
ഇപ്പോൾ നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിലഭിനയിച്ചു വരികയാണ് ബിജുമേനോൻ. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുമോ ആണ് ബിജു മേനോൻ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ഈ ചിത്രത്തിന്റെ റിലീസ് വൈകുമെന്നാണ് സൂചന.