കോട്ടയം നസീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന കുട്ടിച്ചനിൽ ജാഫർ ഇടുക്കി നായകനാകുന്നു .
മാലാ പർവതി, മായ, മറിയ എന്നിവരാണ് മറ്റ് താരങ്ങൾ. രചനയും കോട്ടയം നസീർ തന്നെ. ബി ആൻഡ് ജി പ്രൊഡ ക് ഷൻസിന്റെ ബാനറിൽ മനീഷ് കുരുവിള, വി.ജി കണ്ണൻ എന്നിവർ ചേർന്ന് ഈ ഹൃസ്വച്ചിത്രം നിർമ്മിക്കുന്നു. മോഹൻലാലിന്റെ നറേഷനിലൂടെയാണ് ചിത്രം ആരംഭിക്കുക. സംഗീതം ഗോപി സുന്ദർ.
സിനിമ സംവിധാനം ചെയ്യുക എന്ന വലിയ സ്വപ്നത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞു. മുഴുനീള സിനിമ വൈകാതെ പ്രതീഷിക്കാമെന്ന് കോട്ടയം നസീർ സിറ്റി കൗമുദിയോട് പറഞ്ഞു.