ഷാൻ കേച്ചേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാന്താരത്തിൽ ഹേമന്ദ് മേനോൻ നായകനാകുന്നു.
നായിക പുതുമുഖം ജീവിക. ജോൺ കൊക്കൻ, അസീസ് നെടുമങ്ങാട്, പു തുമുഖങ്ങളായ ഹബീബ്, വിദ്യ വിജയകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവന ക്രിയേഷൻസിന്റെ ബാനറിൽ സരിത ശ്രീനിവാസനാണ് ചിത്രം നിർമ്മിക്കുന്നത്.
അതിർത്തികളിൽ നടക്കുന്ന വാഹനാപകടങ്ങളിലെ സത്യാവസ്ഥ അന്വേഷിക്കുന്നതാണ് പ്രമേയം. കാമറ രജീഷ് രാമൻ.