ഒരു മെക്സിക്കൻ അപാരതയ്ക്കുശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ദ ഗ്ളാംബർ തൃശൂരിൽ തുടങ്ങി. ആൻസൻ പോളാണ് നായകൻ. നായിക പുതുമുഖം ഡയാന. വിഷ്ണു ഗോവിന്ദനാണ് മറ്റൊരു താരം. കഥ തുടരുന്നു, സ്വപ്ന സഞ്ചാരി എന്നീ ചിത്രങ്ങൾക്കുശേഷം ട്രൂ ലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവേൽ ചിത്രംനിർമ്മിക്കുന്നു. കാമറ പ്രകാശ് വേലായുധൻ. സംഗീതം ഗോപി സുന്ദർ. സൂപ്പർ പരിവേഷമുള്ള ഗ്ളാംബറുടെ ജീവിതമാണ് പ്രമേയം.