മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ജീവിതം സന്തോഷപ്രദമായിരിക്കും. നല്ല വാർത്തകൾ കേൾക്കും. അധിക ചെലവുകൾ ഉണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാര്യങ്ങളിൽ മുന്നേറ്റം, ആഗ്രഹിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കും. മാനസിക പ്രയാസങ്ങൾക്ക് ആശ്വാസം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഘോഷ വേളകളിൽ പങ്കെടുക്കും. പ്രതിസന്ധികൾ തരണം ചെയ്യും. പുണ്യക്ഷേത്ര ദർശനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സമൂഹത്തിൽ പ്രശസ്തി, ഗൃഹത്തിൽ ശാന്തി, ദൂരയാത്രകൾ ചെയ്യും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സഹായ സഹകരണമുണ്ടാകും, വിനോദയാത്രയിൽ പങ്കെടുക്കും, തെറ്റിദ്ധാരണകൾ മാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വ്യാപാര പുരോഗതി, സാമ്പത്തിക നേട്ടം, ഉന്നതാധികാര പ്രാപ്തി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുപ്രധാന തീരുമാനം എടുക്കും, സത്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. ധനപരമായ നേട്ടങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസം വർദ്ധിക്കും, നല്ല അവസരങ്ങൾ വന്നുചേരും, സംസാരത്തിൽ നിയന്ത്രണം വേണ്ടിവരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജോലിയിൽ ആത്മാർത്ഥത, പ്രശംസ നേടും. നൃത്ത - സംഗീതാദി മേഖലകളിൽ താത്പര്യം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക ഇടപാടിൽ ശ്രദ്ധിക്കുക. തൊഴിൽ വിജയം, പ്രവർത്തനരംഗം വിപുലമാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മനസിന് സന്തോഷമുണ്ടാകും. മുൻകോപം ഉപേക്ഷിക്കണം, അചഞ്ചലമായ മനഃസ്ഥിതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരോഗ്യം സംരക്ഷിക്കും. തീരുമാനങ്ങൾ ആലോചിച്ച് എടുക്കും. സാമ്പത്തിക അഭിവൃദ്ധി.