ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. അതു കൊണ്ട് തന്നെ തമിഴ് സിനിമാ ലോകവും വലിയ കാത്തിരിപ്പിലാണ്. രജനി കാന്ത് സിനിമ പേട്ടയുടെ സംവിധായകൻ കാർത്തിക് സുബ്ബരാജ് പേരൻപിന്റെ പുതിയ ടീസർ ട്വിറ്ററിൽ ഷെയർ ചെയ്തു.
''ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മമ്മുക്കയെ ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതൽ പേരൻപ് തിയേറ്ററുകളിലുണ്ട്. സ്ക്രീനിൽ റാമിന്റെ മാജിക് കാണാൻ കാത്തിരിക്കുന്നു."" കാർത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തു. ദേശീയ അവാർഡ് നേടിയ ബാലതാരം സാധനയും അഞ്ജലിയുമാണ് മമ്മൂട്ടിക്കൊപ്പം പേരൻപിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.