hacking

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന ഗുരുതരമായ ആരോപണം യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജ കഴിഞ്ഞ ദവസം ഉയർത്തിയിരുന്നു. ഈ വെളിപ്പെടുത്തലിലൂടെ ദേശീയ രാഷ്ട്രീയത്തിൽ സ്ഥോടനാത്മകമായ സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ ആരോപണത്തെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ.

വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ പല മണ്ഡലങ്ങളിലും ഹാക്കിംഗ് ഉറപ്പാണെന്നും കാരണം ഇവിടങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ ഗുജറാത്തിൽ നിന്നുമാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു. രാജ്യം കോൺഗ്ര് ഭരിച്ച 2014 ൽ വോട്ടിംഗ് യന്ത്രം നരേന്ദ്രമോദി ഹാക്ക് ചെയ്തു എന്ന ആരോപണത്തിലെ യുക്തിയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

വീട്ടിലേക്കുള്ള വഴിയടഞ്ഞ് കനകദുർഗ, പൊലീസ് ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിച്ചില്ല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2014 ൽ കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഹാക്ക് ചെയ്ത മോദി 2018 ൽ സ്വന്തം ഭരണം ഉള്ളപ്പോൾ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല. ഇതിന്റെ പേരിൽ ഗൗരീ ലങ്കേഷിനെ കൊന്നാലും ഗോപിനാഥ് മുണ്ടെയെ കൊല്ലേണ്ടിയിരുന്നില്ല. ഒരു കാര്യം ഉറപ്പാ. 2019 ൽ എന്തായാലും കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും. ഗുജറാത്തിൽ നിന്നല്ലേ വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുവന്നത്. മോദി ആരാ മോൻ. അന്തിച്ചർച്ചയും ഒന്നാം പേജ് ലീഡുമൊന്നും മോദിക്ക് പ്രശ്നമല്ല.