തിരുവനന്തപുരം: സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളിൽ ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ വിജിലൻസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. മാഫിയ ബന്ധമുണ്ടെന്ന് ഇന്റെലിജൻസ് റിപ്പോർട്ടുള്ള സ്റ്റേഷനുകളിൽ എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്റ്റേഷനുകളിൽ പരിശോധന നടത്തും.
ക്വാറി, മണൽ മാഫിയ ബന്ധം, ക്രിമിനൽ ബന്ധം, കൈക്കൂലി, കേസുകൾ പുറത്ത് ഒത്തുതീർക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് ഇന്റെലിജൻസ് കണ്ടെത്തിയിരുന്നു. റവന്യൂ അടക്കമുള്ള വകുപ്പുകളിൽ സാധാരണ ഇന്റെലിജൻസ് മിന്നൽ പരിശോധന നടത്താറുണ്ടെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ അപൂർവമായാണ് പരിശോധന നടക്കുന്നത്.