തായ്‌വാൻ: ബിക്കിനി മാത്രം ധരിച്ച് പർവ്വതാരോഹണം നടത്തുന്ന പ്രശസ്ത പർവ്വതാരോഹക മലമുകളിൽ തണുത്തുറഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. തായ്‌വാൻ നാൻടോ സ്വദേശിനിയായ ജിജി വൂവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ട് ദിവസങ്ങൾക്ക് മുൻപാണ് തായ്‌വാനിലെ യുഷാൻ മലയിലേക്ക് 25ദിവസം നീണ്ടു നിൽക്കുന്ന പർവ്വതാരോഹണത്തിന് ഇവർ തുടക്കം കുറിച്ചത്. പർവ്വതാരോഹണത്തിനിടയിൽ താഴേക്ക് വീണ് കാലിന് മുറിവേറ്റതായി ഇവർ ഒരു സുഹൃത്തിനെ വിവരം അറിയിച്ചിരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. പിന്നീട് 28 മണിക്കൂറുകൾക്ക് ശേഷം എയർലിഫ്റ്റിംഗ് സംവിധാനത്തിലൂടെയാണ് ജിജിയെ പുറത്തെടുക്കാൻ സാധിച്ചത്.അപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു.
ഈ പ്രദേശത്ത് അർദ്ധരാത്രിയിൽ ഊഷ്മാവ് കുറയുകയും അതിശൈത്യം അനുഭവപ്പെടുന്ന അവസ്ഥയാണെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് കമാൻഡർ ലിൻ ചെങ് വ്യക്തമാക്കി. ബിക്കിനി ധരിച്ച് പർവ്വതാരോഹണം നടത്തുകയും ശേഷം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുള്ള ജിജിക്ക് നിരവധി ആരാധകരാണുള്ളത്.