fish-thalacurry

കൊല്ലം: അയത്തിൽ ബൈപ്പാസ് റോഡിലെ ഹോട്ടലിൽ നിന്ന് ഒരു മാസം പഴക്കമുള്ള ഒരു ചാക്ക് നെന്മീൻ തലയും ആഴ്ചകൾ പഴക്കമുള്ള നെന്മീൻ കറിയും പിടിച്ചെടുത്തു. തട്ടമല ജംഗ്ഷനിലെ ചായക്കടയിൽ നിന്ന് പഴകിയ എണ്ണയും ബജി നിർമ്മിക്കാൻ വച്ചിരുന്ന എലി കടിച്ച മുളകും കണ്ടെടുത്തു. പള്ളിമുക്ക്, തട്ടാമല, അയത്തിൽ, മുണ്ടയ്ക്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അർ.അനിൽ, ഡി.പ്രസന്നകുമാർ, ജി.സാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ, രാജേന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി.