1. എന്‍.എസ്.എസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സമരം തീരുമാനിച്ച് നടപ്പാക്കിയത് സവര്‍ണ്ണ ലോബി എന്ന് ആരോപണം. ഒരു രാജാവും ഒരു ചങ്ങാനാശേരിയും ഒരു തന്ത്രിയും ആണ് സമരത്തിന് പിന്നില്‍. എന്‍.എസ്.എസ് അണികള്‍ ബി.ജെ.പി അനുഭാവികള്‍ ആണ്. സമദൂരം എന്താണ് എന്ന് മനസിലായത് ഇപ്പോള്‍ എന്നും വെള്ളാപ്പള്ളി
2. ദേവസ്വം ബോര്‍ഡ് ഇപ്പോഴും സവര്‍ണരുടെ കയ്യില്‍. ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്ന 95 ശതമാനം പേരും സവര്‍ണരാണ്. അയ്യപ്പ സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിലപാടില്ല. എസ്.എന്‍.ഡി.പി യോഗത്തിന് രാഷ്ട്രീയ നിലപാടില്ല എന്നാല്‍ ബി.ഡി.ജെ.എസിന് രാഷ്ട്രീയ നിലപാടുകള്‍ ആവാം എന്നും വെള്ളാപ്പള്ളി. ടി.പി സെന്‍കുമാര്‍ എസ്.എന്‍.ഡി.പി പ്രതിനിധി അല്ല എന്നും കൂട്ടിച്ചേര്‍ക്കല്‍
3. സ്ത്രീകള്‍ മലകയറിയതിന് പിന്നില്‍ സര്‍ക്കാര്‍ അല്ല. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രം ആണ് ചെയ്തത്. പൊതുജനം കഴുത ആണ് എന്ന് ആരും കരുതേണ്ട. കോടതിയില്‍ നല്‍കിയ പട്ടികയില്‍ പിഴവ് വരുത്തിയവര്‍ക്ക് എതിരെ നടപടി എടുക്കണം. കേരളത്തില്‍ ഇടത് സര്‍ക്കാരിന് ഒരു ചുക്കും സംഭവിക്കില്ല എന്നും കേന്ദ്രത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ എത്തും എന്നും വെള്ളാപ്പള്ളി നടേശന്‍
4. ശബരിമലയില്‍ നട വരുമാനം കുറഞ്ഞത് ദേവസ്വം ബോര്‍ഡിനേയോ ക്ഷേത്രത്തേയോ ബാധിക്കില്ല എന്ന് പ്രസിഡന്റ് എ. പദ്മകുമാര്‍. ബഡ്ജറ്റില്‍ കൂടുതല്‍ സഹായം ഉണ്ടാകും. കാലാവധി തീരും വരെ പ്രസിഡന്റായി തുടരും എന്നും എ. പദ്മകുമാര്‍. പ്രതികരണം, ദേവസ്വം ബോര്‍ഡ് യോഗത്തിന് മുന്‍പ് മാദ്ധ്യമ പ്രവര്‍ത്തകരോട്. മണ്ഡലകാലത്തിന് ശേഷം തലസ്ഥാനത്ത് നടക്കുന്ന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ തീര്‍ത്ഥാടന കാലത്തെ വിലയിരുത്തും
5. നടവരവ് കുറയുന്ന പക്ഷം സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ അത് എത്രത്തോളം വേണ്ടി വരും എന്ന് യോഗം ചര്‍ച്ച ചെയ്യും. ശബരിമലയില്‍ മണ്ഡലകാലത്ത് അരങ്ങേറിയ സംഭവ വികാസങ്ങളും യോഗത്തില്‍ ചര്‍ച്ച ആവും. ശബരിമലയിലെ പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയ്യാര്‍ എന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹം എന്ന് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇടയില്‍ പൊതു വികാരം. സ്ത്രീ പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണത്തിന് തന്ത്രിക്ക് രണ്ടാഴ്ച സമയം അനുവദിച്ച സാഹചര്യത്തില്‍ ഇക്കാര്യം യോഗം ചര്‍ച്ച ചെയ്യാന്‍ ഇടയില്ല
6. ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണ യാത്രയ്ക്ക് പാറശാലയില്‍ തുടക്കമായി. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന റോഡ് ഷോയുടെ ജാഥാക്യാപ്റ്റനും എസ്.എന്‍.ഡി.പി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയുമായ ചൂഴാല്‍ ജി. നിര്‍മ്മലന് പാറശാല ജംഗ്ഷനില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പതാക കൈമാറി.
7. താന്നിമൂട് സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, കെ.പി.സി.സി സെക്രട്ടറി ആര്‍. വല്‍സലന്‍, സി.പി.എം ഏരിയാ സെക്രട്ടറി കടകുളം ശശി, കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് പാറശാല, കൗമുദി ടിവി ചീഫ് ഒഫ് പ്രോഗ്രാംസും പരമ്പരയുടെ സംവിധായകനുമായ മഹേഷ് കിടങ്ങില്‍, കേരളകൗമുദി ബ്യൂറോ ചീഫ് കെ. പ്രസന്നകുമാര്‍, ന്യൂസ് എഡിറ്റര്‍ ജി. സുകു, സര്‍ക്കുലേഷന്‍ മാനേജര്‍ എസ്. വിക്രമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
8. തുടര്‍ന്ന് നെയ്യാറ്റിന്‍കര, അരുവിപ്പുറം, ബാലരമപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചിന് പേട്ട എസ്.എന്‍.ഡി.പി ഹാളില്‍ പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനം യൂണിയന്‍ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്യും. പ്രധാന കേന്ദ്രങ്ങളിലെ റോഡ് ഷോയില്‍ ട്രെയിലര്‍ പ്രദര്‍ശനവും ഉണ്ടാകും.
9. ആലപ്പാട്ടെ കരിമണല്‍ വിരുദ്ധ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തല ചര്‍ച്ച നടത്താന്‍ ആലോചന. കഴിഞ്ഞ ദിവസം എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ പാരിസ്ഥിതിക അനുമതി ഇല്ലാത്ത ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന നിലപാട് സമര സമിതി ആവര്‍ത്തിച്ചിരുന്നു. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഉറപ്പു നല്‍കിയതായി സമര സമിതി
10. കരിമണല്‍ ഖനനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആലപ്പാട്ടെ ജനകീയ സമര സമിതി കഴിഞ്ഞ 82 ദിവസങ്ങളായി സമരത്തിലാണ്. പ്രശ്ന പരിഹാരത്തിനായി വ്യവസായമന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിഷയം രമ്യമായി പരിഹരിക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളി എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ സമര സമിതി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തിയത്
11. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സമരം മുന്നോട്ട് കൊണ്ടു പോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലില്‍ ഇടതുപക്ഷം. അതുകൊണ്ട് തന്നെ പ്രശ്നം രമ്യമായി പരിഹരിക്കാനും നീക്കം നടത്തുന്നുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
12. അഫ്ഗാനിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം സ്‌ഫോടനം സ്ഥിരീകരിച്ചതിന് പിന്നാലെ ആണ് താലിബാന്റെ അവകാശവാദം. സൈനിക പരിശീലന കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 126 സൈനികര്‍ ആണ് കൊല്ലപ്പെട്ടത്.