virat-kohli-icc-cricketer

ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റർ ഒഫ് ഇയർ പുരസ്‌ക്കാരം ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി സ്വന്തമാക്കി. ഇതിന് പുറമെ ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള പുരസ്‌ക്കാരവും സ്വന്തം പേരിൽ കുറിച്ച കൊഹ്‌ലി ചരിത്ര നേട്ടവും സ്വന്തമാക്കി. 2018ലെ ഐ.സി.സിയുടെ ഏകദിന, ടെസ്‌റ്റ് ടീമുകളുടെ ക്യാപ്‌ടൻ സ്ഥാനവും കൊഹ്‌ലിയ്‌ക്കാണ്. ഇതാദ്യമായാണ് ഒരുതാരത്തിന് ഈ പുരസ്‌ക്കാരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്.13 ടെസ്‌റ്റ് മത്സരങ്ങളിൽ നിന്ന് അഞ്ച് സെ‌ഞ്ച്വറികളുടെ മികവിൽ 55.08 ശരാശരിയിൽ 1322 റൺസും ഏകദിനത്തിൽ 14 മത്സരങ്ങളിൽ നിന്ന് ആര് സെഞ്ച്വറികളുടെ ബലത്തിൽ 133.55 ശരാശരിയിൽ 1202 റൺസും താരം സ്വന്തമാക്കി. ട്വന്റി-20 മത്സരങ്ങളിൽ നിന്നും 211 റൺസും താരം സ്വന്തം പേരിൽ കുറിച്ചു.

Sir Garfield Sobers Trophy for ICC Men’s Cricketer of the Year 🏆
ICC Men’s Test Cricketer of the Year 🏆
ICC Men’s ODI Cricketer of the Year 🏆

India’s superstar @imvKohli wins a hat-trick of prizes in the 2018 #ICCAwards!

➡️ https://t.co/ROBg6RI4aQ pic.twitter.com/MGB84Ct8S9

— ICC (@ICC) January 22, 2019



തുടർച്ചയായ രണ്ടാം വർഷമാണ് കൊഹ്‌ലി ഐ.സി.സി ക്രിക്കറ്റർ ഒഫ് ദ ഇയറും മികച്ച ഏകദിന താരവുമാകുന്നത്. 2012ലും കൊഹ്‌ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെസ്‌റ്റിൽ ആദ്യമായാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്തിനെ എമേർജിംഗ് പ്ലെയറായും തിരഞ്ഞെടുത്തു.

ICC Men's Cricketer of the Year ✅
ICC Men's Test Cricketer of the Year ✅
ICC Men's ODI Cricketer of the Year ✅
Captain of ICC Test Team of the Year ✅
Captain of ICC Men's ODI Team of the Year ✅

Let's hear from the man himself, @imvKohli! #ICCAwards 🏆 pic.twitter.com/3M2pxyC44n

— ICC (@ICC) January 22, 2019