gopinath-kochattil

കൊച്ചി: ആദ്യകാല മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരി കെ. കല്ല്യാണികുട്ടിയമ്മയുടെ മകനുമായ തൃശൂർ കൊച്ചാട്ടിൽ വീട്ടിൽ ഗോപിനാഥ് കൊച്ചാട്ടിൽ (82)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ എറണാകുളത്തെ ഫ്ളാറ്റിലായിരുന്നു അന്ത്യം.


ഡൽഹിയിൽ ലിങ്ക് എന്ന മാഗസീനിലാണ് മാദ്ധ്യമപ്രവർത്തനം തുടങ്ങിയത്. തുടർന്ന് പാട്രിയോട്ട്, ഹോങ്കോങിലെ മോണിംഗ് പോസ്റ്റ്, ഹോങ്കോങ് സ്റ്റാൻഡേർഡ്, സൗത്ത് ചൈന മോണിംഗ് പോസ്റ്റ്, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തു. കേരളത്തിലേക്ക് തിരികെ വന്നപ്പോൾ കേരളകൗമുദിയിൽ സൈബർ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായായി അദ്ദേഹം ഏറെനാൾ പ്രവർത്തിച്ചു. പിതാവ്: പരേതനായ സി.കുട്ടൻ നായർ. ഭാര്യ: സുശീല ഗോപിനാഥ്
മക്കൾ : രഞ്ജീവ് ഗോപീനാഥ്, ശർമ്മിള ഗോപീനാഥ്. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11.30ന് എറണാകുളം രവിപുരം പൊതുശ്‌മശാനത്തിൽ.