strike

തിരുവനന്തപുരം : മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള സമരമാണ് നമ്മുടെ നാട്ടിൽ പലയിടത്തും, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യമലയുടെ അടിവാരത്തായി പരിസ്ഥിതിയെ മറന്നുള്ള മാലിന്യ പ്ലാന്റ് നിർമ്മാണത്തിനെതിരെ ദീർഘനാളായി സമരത്തിലാണ് ആദിവാസികളടക്കമുള്ള പരിസരവാസികൾ. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പെരിങ്ങമലയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിനെതിരെയുള്ള ജനകീയ സമരം തുടരുകയാണ്. പെരിങ്ങമലയുടെ പൈതൃക പ്രാധാന്യം മനസിലാക്കാകെ, ജൈവ വൈവിധ്യത്തിന്റെ സവിശേഷതകൾ മനസിലാക്കാതെയാണ് ഇവിടെ മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി വൻ മരങ്ങൾ മുറിച്ച് മാറ്റി യന്ത്രസഹായത്തോടെ മണ്ണ് ഇടിച്ച് നിരത്തിയിരിക്കുകയാണ്. ആദിവാസി കുടുംബങ്ങളടക്കം വെള്ളത്തിനായി ആശ്രയമായ ചിറ്റാർ നദിയും മാലിന്യ പ്ലാന്റിന്റെ വരവോടെ മലിനമാവുമെന്ന ഭയത്തിലാണ് പ്രാദേശികവാസികൾ. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ് എന്ന പരിപാടി ഈ പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്‌