1. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര്?
ആർ. ശങ്കർ
2. 'അശോക" എന്ന പദം അർത്ഥമാക്കുന്നത് എന്താണ്?
ഞാൻ ദുഃഖവിമുക്തനാണ്
3. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായ ആദ്യ ഇന്ത്യൻ നടി ആര്?
ഐശ്വര്യറായി
4. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ഏത്?
ശുക്രൻ
5. ആനവാരി രാമൻ നായർ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
വൈക്കം മുഹമ്മദ് ബഷീർ
6. ഏറ്റവും കൂടുതൽ തിയേറ്റർ ഏതു സംസ്ഥാനത്താണ്?
ആന്ധ്രപ്രദേശ്
7. കുത്തബ്മിനാർ പണി പൂർത്തിയാക്കിയ ഭരണാധികാരി ആര്?
ഇൽത്തുമിഷ്
8. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ
9. അജന്താ ഗുഹാചിത്രങ്ങൾ ഏത് കാലഘട്ടത്തിലേതാണ് ?
ഗുപ്ത കാലഘട്ടം
10. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം എവിടെയാണ് ?
വയനാട്
11. ഓസ്കാറിന് നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ സിനിമ ഏത്?
മദർ ഇന്ത്യ
12. തിരുവിതാംകൂറിൽ പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ രാജാവ് ആര്?
ചിത്തിര തിരുനാൾ
13. കേരളത്തിൽ ചന്ദനക്കാടുള്ള പ്രദേശം ഏത്?
മറയൂർ
14. സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള ജില്ല ഏത്?
വയനാട്
15. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് ആര്?
ജ്യോതിബാസു
16. ജില്ലയുടെയും ജില്ലാ ആസ്ഥാനത്തിന്റെയും പേര് വ്യത്യസ്തമായിരിക്കുന്ന ജില്ല ഏത്?
ഇടുക്കി
17. ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്ര?
552
18. ആദ്യമായി കേരള നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി?
സി.ജി. ജനാർദ്ദനൻ
19. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?
4