ss

കഴക്കൂട്ടം: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തികരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിജ്ഞാബദ്ധമായ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഇച്ഛാശക്തിയോടെ തുടരുമെന്ന് സി. ദിവാകരൻ എം.എൽ.എ പറഞ്ഞു. കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിൽ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് എസ്.കെ. സുജി അദ്ധ്യക്ഷത വഹിച്ചു. സ്ക്കുൾ ഹെഡ്മിസ്ട്രസ് എസ്. ഷീല സ്വാഗതം പറഞ്ഞു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉഷകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എം. ജലിൽ സ്കൂൾ മാനേജർ തനൂജ ബീഗം, പി.ടി.എ വൈ. പ്രസിഡന്റ് ഷംനാദ് മന്നാനി എന്നിവർപങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി സജു തങ്കച്ചി നന്ദി പറഞ്ഞു.