modi

വാരണാസി: ഇന്ത്യൻ പാസ്പോർട്ടിൽ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസി ഭാരതീയ ദിവസ് 2019 വാരണാസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ചിപ്പുള്ള ഇ പാസ്പോർട്ടുകൾ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയെന്നും എംബസികളും കോൺസുലേറ്റുകളും പാസ്പോർട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇ പാസ്പോർട്ട് പദ്ധതി നിലവിൽ വന്നാൽ പേഴ്സൺ ഒഫ് ഇന്ത്യൻ ഒർജിൻ (പി.ഐ.ഒ), ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുള്ളവർ തുടങ്ങിയവർക്ക് വിസ അനുവദിക്കുന്ന നടപടി കൂടുതൽ ലഘൂകരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.