encounter

ശ്രീനഗർ∙ തെക്കൻ കാശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരരിൽ ഒരാൾ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരൻ. ഷോപ്പിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഐ.പി.എസുകാരന്റെ സഹോദരനായ ഷംസുൽ ഹഖ് കൊല്ലപ്പെട്ടത്. യുനാനി ചികിത്സ പഠിക്കുകയായിരുന്ന ഷംസുൽ പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചാണു ഭീകരസംഘടനയിൽ ചേർന്നത്. 24 മണിക്കൂറിനിടെ കാശ്മീർ താഴ്‌വരയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. തിങ്കളാഴ്ച ബുദ്ഗാം ജില്ലയിലെ ഹാപത്നറിൽ ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ അൽ ബദർ സംഘടനയുടെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.