പ്രോജക്ട് ഫെലോ
സർവകലാശാലയുടെ ജിയോളജി വിഭാഗത്തിൽ രണ്ടു വർഷ കാലയളവുള്ള 'Identification and source characterisation of Arsenic contamination in groundwater resources of Kasargode Wayanad and Trivandrum Districts, Kerala, India' എന്ന പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs ൽ.
ലൈബ്രറി അസിസ്റ്റന്റ്
സർവകലാശാലയിലേക്ക് കരാറടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റിൽ.
വാക് ഇൻ ഇന്റർവ്യൂ
സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രോജക്ട് ഫെലോയുടെ ഒരു വർഷ കാലാവധിയുളള രണ്ട് ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. താൽപര്യമുളളവർ 28 ന് ഉച്ചയ്ക്ക് 2 മണിക്ക് കാര്യവട്ടം കാമ്പസിലുളള പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs ൽ.
ജൂനിയർ റിസർച്ച് ഫെലോ/പ്രോജക്ട് അസിസ്റ്റന്റ്
സർവകലാശാലയുടെ ഫിസിക്സ് വിഭാഗത്തിൽ 'Study of Driven Nonequilibrium Systems and Biological Processes' എന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ/പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs ൽ.