പരീക്ഷാ അപേക്ഷ
മാർച്ച് അഞ്ചു മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി എം.ആർ.ടി ഡിഗ്രി (2013 & 2016 സ്‌കീം) സപ്ലിമെന്ററി പരീക്ഷ, മാർച്ച് ആറു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി എസ്‌സി എം ആർ ടി ഡിഗ്രി സപ്ലിമെന്ററി (2013 & 2016 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് ഇരുപത്തിയെട്ടു മുതൽ ഫെബ്രുവരി പതിനൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് അഞ്ചു മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) പരീക്ഷയ്ക്ക് ഫെബ്രുവരി അഞ്ചു മുതൽ പന്ത്രണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് അഞ്ചു മുതൽ ആരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റഗുലർ ആൻഡ് സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷ, മാർച്ച് ആറു മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2013&2016 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് ഫെബ്രുവരി ആറു മുതൽ പതിനൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് അഞ്ചു മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.സി.വി.ടി ഡിഗ്രി സപ്ലിമെന്ററി (2011 & 2014 സ്‌കീം) പരീക്ഷയ്ക്ക് ഇരുപത്തിമൂന്നു മുതൽ ഫെബ്രുവരി ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി പതിമ്മൂന്നു വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.