kerala-uni
kerala uni

മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റാം

ഒന്നാം വർഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.കോം പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ സർവകലാശാലയുടെ പാളയം ഓഫീസിലുളള EG V സെക്‌ഷനിൽ നിന്നു കൈപ്പറ്റണം. മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റുന്നതിനായി ഹാൾടിക്കറ്റും ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം. പ്രൈവറ്റ് രജിസ്‌ട്രേഷൻ മെമ്മോ ഹാജരാക്കാത്ത വിദ്യാർത്ഥികൾ മെമ്മോയുടെ ഒറിജിനലുമായി വരണം.


പരീക്ഷാ തീയതി

വിദൂര വിദ്യാഭ്യാസ കേന്ദ്രം ജനുവരി 28 ന് നടത്താനിരുന്ന രണ്ടാം വർഷ എം.എസ് സി സി.എൻ.ഡി സപ്ലിമെന്ററി പരീക്ഷ (പേപ്പർ XIV - ഫുഡ് ടെക്‌നോളജി) ജനുവരി 30 ലേക്ക് മാറ്റി.

പി എച്ച്.ഡി നൽകി

സീന രാധാകൃഷ്ണൻ എ.ആർ, ബീന കെ.എൻ (എൻവയോൺമെന്റൽ സയൻസ്), രേവതി, ഫിലിപ്പ് ലിറ്റോ തോമസ്, അന്നു ജോസഫ്, നീതു വിശ്വനാഥ് (ബയോടെക്‌നോളജി), ഷീജ വൈ.ബി, സ്മിത എസ് നായർ, ധന്യ സി, (ബോട്ടണി), ദിവ്യ എസ് വിദ്യാധരൻ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), ഉണ്ണിക്കൃഷ്ണൻ എം (മെക്കാനിക്കൽ എൻജിനിയറിംഗ്), ലക്ഷ്മി എസ്.എൻ, അരുൺ എസ്, മനോജ് സി, ചാന്ത് ആർ, രാജീവ് ജി, സലീന എ.എസ് (കൊമേഴ്സ്), സ്മിത എസ്.എൽ, രശ്മി ആർ (ഹിന്ദി), ജയ എസ് (തമിഴ്), സുബിൻ രാജ് എസ്.എസ് (ഫിസിക്കൽ എഡ്യൂക്കേഷൻ), ജയപ്രകാശൻ വി.എസ് (മാനേജ്‌മെന്റ് സ്റ്റഡീസ്), ലക്ഷ്മി എസ് (സുവോളജി), ദിവ്യ പി.എസ് (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), ബിന്നീ മാത്യു (ഹിസ്റ്ററി), വേണുഗോപാൽ സി.കെ (ഫ്യൂച്ചർ സ്റ്റഡീസ്), മായാ ദേവി ഇ.വി, അനുപമമോൾ എം.കെ (എഡ്യൂക്കേഷൻ), ശ്രീദേവി പി (ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), പവിത്ര വിജയൻ, ഗിരീഷ് എം.പി, രജിത ജി.പി, രമ്യ കെ.പി (സംസ്‌കൃതം), ഷെമീന ഹുസൈൻ (എഡ്യൂക്കേഷൻ), രാജേഷ് കുമാർ ടി.ജെ, പ്രീതി സി.എസ് (മാത്തമാറ്റിക്സ്), സുമ എം.എസ്, ഷാനവാസ് ഖാൻ ജെ, അരുൺകുമാർ ബി (കെമിസ്ട്രി) എന്നിവർക്ക് പി എച്ച.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.