
കൊച്ചി: മലയാള സിനിമയിലേക്ക് കടന്നുവന്ന വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസിൽ ഇടംപിടിച്ച നായികയാണ് കനിഹ. ഹരിഹരൻ സംവിധനം ചെയ്ത പഴശ്ശിരാജയിൽ കനിഹയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ഹിറ്റ്നസിന്റെ കാര്യത്തിലും തന്റെ മിടുക്ക് തെളിയിയിച്ചിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടെ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിക്കുന്നത്.
കനിഹയും ഭർത്താവ് ശ്യം രാധാകൃഷ്ണനുമായുള്ള വ്യായാമ മുറയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്. കനിഹ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയ്ക്ക് അഭിനന്ദനങ്ങളും കമെന്റുകളും കൊണ്ട് നിറയുകയാണ്. സോഷ്യൽ മീഡിയ ചലഞ്ചുകളുടെ ഭാഗമായാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ 'ഭർത്താവുമൊത്തുള്ള ചലഞ്ചാണിത്. വളരെ രസകരമായിട്ടാണ് തോന്നിയത്. ട്രെെനേഴ്സിന്റെ പരിശീലനമില്ലാതെ രണ്ടാമത്തെ പരിശ്രമത്തിലാണ് ഇത് വിജയം കണ്ടത്. മറ്റുള്ളവരോടും ചലഞ്ച് ഏറ്റെടുക്കാൻ താരം ആവിശ്യപ്പെടുന്നു.