തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ വഴിയായിരുന്നു ‘ശതം സമർപ്പയാമി’ എന്ന പേരിലുള്ള സംഭാവന. ശതം സമർപ്പയാമിക്കെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാമ്പെയിനുമായി സോഷ്യൽ മീഡിയയിൽ സജീവമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്രെടുത്ത് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. വെറും 100 രൂപ മാത്രം ആവശ്യപ്പെട്ടിടത്ത് 51,000 രൂപ നിക്ഷേപിച്ചെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഞാ൯ ശബരിമല കർമ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു. അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...''-സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
ശതം സമർപ്പയാമിക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയുള്ള ചലഞ്ചും ഓൺലൈൻ ലോകത്ത് ആരംഭിച്ചിരുന്നു. സംഭാവന നൽകിയവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിർ ചലഞ്ച്. ഇതിനൊക്കെ പുറമെ ചിലർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ 'ശതം സമർപ്പയാമി' യുടെ പോസ്റ്ററിൽ എഴുതി വച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാൻ ശ്രമിച്ചു. ഇത്തരത്തിലുളള പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ചവർ ഈ അക്കൗണ്ടിലേയ്ക്ക് സംഭാവന നൽകുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം