bjp

തിരുവനന്തപുരം: ബംഗാളിലെ സി.പി.എം ഘടകത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. ബംഗാളിൽ അമിത് ഷായും മോദിയും നടത്തുന്ന തേരോട്ടത്തിൽ ഇത്തവണ മമത വീഴുമെന്നുറപ്പായ സാഹചര്യത്തിൽ സി.പി.എം അണികൾ കൂട്ടത്തോടെ ബി.ജെ.പിക്ക് കുത്തുമെന്ന് കാര്യം ഉറപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സത്യത്തിൽ ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ ശത്രുക്കൾക്കുപോലും സഹതാപമുളവാക്കുന്നതാണ്. അവിടെ ബി.ജെ.പിയും മമതയുടെ പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ദുർബലരായ സി.പി.എം നേതൃത്വം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.ഫേസ്ബുക്ക് പോസ്റ്രിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

'അതിവിചിത്രവും അസാധാരണവും നിരാശാജനകവും പരിതാപകരവുമായ ഒരു പ്രതിസന്ധിയിലാണ് ബംഗാളിലെ സി.പി.എം എത്തിപ്പെട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചുകൊല്ലത്തെ കാട്ടാളഭരണത്തിന് കാലം നൽകിയ കടുത്ത ശിക്ഷ പാർട്ടി അനുഭവിച്ചു തീർക്കുകയാണ്. രണ്ടുകൊല്ലം കഴിഞ്ഞാൽ കേരളത്തിലെ സി.പി.എമ്മിനും ഈ ഗതി തന്നെയായിരിക്കും വന്നുചേരുക'- സുരേന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം