amit-shah

കൊൽക്കത്ത: മമതാ സർക്കാറിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശിയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്ത്. ബി.ജെ.പിയുടെ രഥയാത്ര തടഞ്ഞാൽ റാലി നടത്തുമെന്നും റാലിയും തടഞ്ഞാൽ ഒാരോ വീടുകൾ തോറും കയറി പ്രചാരണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടിയെന്നോണമാണ് ബംഗാളിൽ ബി.ജെ.പി റാലികൾ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി റാലികളും യോഗങ്ങളും സംസ്ഥാനത്ത് നടത്താനാണ് പാർട്ടി തീരുമാനം. സംസ്ഥാനത്ത് ജനാതിപത്യം കശാപ്പ് ചെയ്യുകയാണ്. രാഷ്ട്രീയ കൊലപാതകം വർധിച്ച് വരികയാണ് മമത ഭരണം തുടരണമോ എന്നത് തെളിയിക്കുന്നത് കൂടിയാകും ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ രഥയാത്രയ്ക്ക് പശ്ചിമബംഗാ‍ൾ സർക്കാറും പിന്നീട് സുപ്രിം കോടതിയും അനുമതി നിഷേധിച്ചിരുന്നു. ഷായുടെ ഹെലികോപ്റ്റർ മാൾഡയിലെ ചെറു റൺവെയിൽ ഇറക്കുന്നതും സർക്കാർ വിലക്കിയിരുന്നു. ഇതിനെതിരെ അമിത് ഷാ പ്രസംഗത്തിൽ ആഞ്ഞടിച്ചു. 42 ലോക്‌സഭാ സീറ്രിൽ 22 സീറ്റുകളിലെങ്കിലും ബി.ജ.പി നേടണമെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.