മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉന്നതസ്ഥാനം ലഭിക്കും. ചെലവുകൾ വർദ്ധിക്കും. സംരംഭങ്ങൾ വിജയിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മതപരമായ കാര്യങ്ങളിൽ താത്പര്യം. പുതിയ സംരംഭങ്ങൾ തുടങ്ങും. അനുകൂല സമയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഗൃഹം മോടിപിടിപ്പിക്കാൻ തീരുമാനിക്കും. കച്ചവടത്തിൽ ഉയർച്ച. വാഹന യാത്രയിൽ ശ്രദ്ധിക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിമർശനങ്ങൾ നേരിടും. മത്സരങ്ങളിൽ വിജയം. പ്രവൃത്തികളിൽ കാലതാമസം. .
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ധനസഹായം നേടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആദ്ധ്യാത്മികമായി ഉയർച്ച.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാമ്പത്തിക വിഷമങ്ങൾ മാറും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ആത്മധൈര്യം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഭാവി സുരക്ഷിതമാകുന്ന രീതിയിൽ മാറ്റം. കർമ്മരംഗത്ത് ഉയർച്ച. സഹായ സഹകരണമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ക്ഷേത്ര ദർശനത്തിന് അവസരം. മനസമാധാനം ലഭിക്കും. കലാരംഗത്ത് പുതിയ അവസരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സന്താനങ്ങൾക്ക് നന്മ. സാമ്പത്തിക നേട്ടം. ഗൃഹത്തിൽ മംഗളകർമ്മം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അനുകൂല സമയം. പ്രശംസ നേടും. സഹോദര ഗുണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പരീക്ഷകളിൽ വിജയം. സമൂഹത്തിൽ മാന്യത ഉണ്ടാകും. ജീവിതം സന്തോഷപ്രദമായിരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കീർത്തി വർദ്ധിക്കും. സാമ്പത്തിക അഭിവൃദ്ധി. പുതിയ അവസരങ്ങൾ.