sunny-leone-in-kerala

ബോളിവുഡിന്റെ ഗ്ളാമർറാണി സണ്ണി ലിയോൺ കേരളത്തിൽ. മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ ബിഗ് ബഡ്‌ജറ്റ് ചിത്രമായ മധുരരാജയിൽ അഭിനയിക്കാനാണ് സണ്ണി എത്തിയത്. പുലർച്ചെ കൊച്ചിയിലെത്തിയ താരത്തെ വൻ ആവേശത്തോടെയാണ് ആരാധകരും അണിയറപ്രവർത്തകരും സ്വീകരിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് നെൽസൺ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്‌തു.

Look who's here 😍

Welcome @SunnyLeone to mollywood! 😎

pic.twitter.com/lTP9p59qN3

— TeamMFK (@TeamMfkOfficial) January 22, 2019



ചിത്രത്തിൽ ഒരുഗാനരംഗത്തിലാണ് സണ്ണി എത്തുക എന്നാണ് സൂചന. സിനിമയുടെ കഥാഗതിയെ ഏറെ സ്വാധീനിക്കുന്ന ഗാനമാണിതെന്നാണ് സൂചന. മലയാള സിനിമയിൽ ചരിത്രമായി മാറിയ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.

വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മധുരരാജയ്‌ക്കുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. നെടുമുടി വേണു, സിദ്ധിഖ്, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.