sushama-swaraj

ലക്‌നൗ: പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ നടി ഹേമ മാലിനി അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 90 മിനിറ്റ് ദെെർഘ്യമുള്ള നൃത്തമാണ് ഹേമ മാലിനി അവതരിപ്പിച്ചത്. അന്താരാഷ്ട്ര ദേശീയ പ്രതിനിധികളും, രാഷ്ട്രീയ നേതാക്കളുമടക്കം വേദിയിൽ സന്നിഹിതരായിരുന്നു.

'നിങ്ങളുടെ നൃത്തത്തെ കുറിച്ച് എനിക്ക് പറയാൻ വാക്കുകളില്ല. ടെലിവിഷൻ പരിപാടിയിൽ പറയുന്നതുപോലെ അത്ഭുതം, അവിശ്വസനീയം, അതിഗംഭീരം എന്നീവാക്കുകളാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്'-സുഷമ പറഞ്ഞു.

ഗംഗാനദിയുടെ മലിനീകരണത്തെ പ്രമേയമാക്കിയാണ് ഹേമമാലിനി നൃത്തം അവതരിപ്പിച്ചത്. മാലിന്യ വിമുക്തസന്ദേശം നൃത്തത്തിലൂടെ പ്രചരിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം. പ്രശസ്‌ത സംഗീതജ്ഞൻ ആസിത് ദേശായിയും അദ്ദേഹത്തിന്റെ മകൻ ആലാപ് ദേശായിയുമാണ് നൃത്തത്തിനുവേണ്ടി സംഗീതമൊരുക്കി.

#WATCH Veteran actor & BJP MP Hema Malini performing at the 'Pravasi Bharatiya Diwas' in Varanasi. (22.01.2019) pic.twitter.com/akP9fVwHKv

— ANI UP (@ANINewsUP) January 23, 2019


കഴിഞ്ഞ ദിവസം തുടക്കം കുറിച്ച പ്രവാസി ഭാരതീയ ദിവസ് സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്‌തത്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും കഴിഞ്ഞ സർക്കാരിനെ വിമർശിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. ലോകത്തിലെ ഏറ്റവും വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യമാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസന മുന്നേറ്റം ലോകരാജ്യങ്ങൾ അംഗീകരിച്ചതായും രാജ്യപുരോഗതിയിൽ പ്രവാസികളുടെ പങ്കിനെ മോദി പ്രശംസിക്കുകയും ചെയ്‌തു. പ്രവാസികൾക്കായി പ്രവാസി തീർഥ് യോജന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.