sabarimala-women-entry

ചെങ്ങന്നൂർ: ഇക്കുറി ശബരിമല തീർത്ഥാടന കാലം നിരാശാജനകമായിരുന്നുവെന്ന് കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. അയ്യപ്പഭക്തരെ പൗരന്മാരായി പോലും ബന്ധപ്പെട്ടവർ കണക്കാക്കിയില്ല. ഇത്തവണ ഭക്തർക്കുള്ളിൽ ഭീതി ജനിപ്പിക്കുന്ന വിധമാണ് പൊലീസ് നടപടികൾ ഉണ്ടായത്.

എല്ലാം ഉപേക്ഷിക്കാൻ തയ്യാറായ കുറേ യുവാക്കൾ ഇല്ലായിരുന്നുവെങ്കിൽ ശബരിമലയിൽ ആചാരലംഘനം തുടരെ നടന്നേനെ. അയ്യപ്പധർമ്മം കാക്കാൻ എത്തിയ ഇവരോട് തീർത്താൽ തീരാത്ത കടപ്പാടാണ് കൊട്ടാരത്തിനുള്ളത്. കൊട്ടാരം എന്നും ഭക്തർക്കൊപ്പമാണ്. ഈ നിലപാടിൽ ഒരുമാറ്റമില്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

ശബരിമലയുമായി ബന്ധപ്പെട്ട് കൊട്ടാരം ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ ഈ ചർച്ച നിലവിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റാനുള്ളതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ശശികുമാര വർമ്മ 'ഫ്ളാഷി'നോട് പറഞ്ഞു.