india-new-zealand

നേപ്പിയർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 158 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ രോഹിത് ശർമയാണ് പുറത്തായത്. 24 പന്തിൽ ഒരു ബൗണ്ടറി സഹിതം 11 റൺസെടുത്ത ശർമയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തിൽ മാർട്ടിൻ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. 10 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

ശിഖർ ധവാൻ (29), ക്യാപ്റ്റൻ വിരാട് കൊഹ്‍ലി (രണ്ട്) എന്നിവർ ക്രീസിൽ. ഒൻപതു വിക്കറ്റും 40 ഓവറും ശേഷിക്കെ ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് 115 റൺസ് കൂടി മതി.

നേരത്തെ ശിഖർ ധവാൻ ഏകദിനത്തിൽ 5,000 റൺസ് പിന്നിട്ടിരുന്നു. 118 ഇന്നിങ്സുകളിൽനിന്ന് 5,000 കടന്ന ധവാൻ ഇക്കാര്യത്തിൽ വിൻഡീസ് ഇതിഹാസം ബ്രയാൻ‌ ലാറയ്ക്കൊപ്പമെത്തി.