india-newzeland

നേപ്പിയർ: ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ 158 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടം. രോഹിത് ശർമയാണ് നേരത്തെ പുറത്തായത്. 10 ഓവർ പിന്നിട്ടതിനു പിന്നാലെ മൽസരം താൽക്കാലികമായി നിറുത്തിവച്ചു. സൂര്യപ്രകാശം ബാറ്റ്സ്‌മാന്റെ കണ്ണിലടിച്ച് കാഴ്‌ചയെ മറയ്‌ക്കുന്ന സാഹചര്യത്തിലാണിത് കളി നിറുത്തിവച്ചത്. 24 പന്തിൽ ഒരു ബൗണ്ടറി സഹിതം 11 റൺസെടുത്ത ശർമയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തിൽ മാർട്ടിൻ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. 10 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

നേരത്തെ ശിഖർ ധവാൻ ഏകദിനത്തിൽ 5,000 റൺസ് പിന്നിട്ടിരുന്നു.118 ഇന്നിങ്സുകളിൽനിന്ന് 5,000 കടന്ന ധവാൻ ഇക്കാര്യത്തിൽ വിൻഡീസ് ഇതിഹാസം ബ്രയാൻ‌ ലാറയ്ക്കൊപ്പമെത്തി. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ധവാൻ.