kaumudy-news-headlines

1. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി സഭ. സിസ്റ്റര്‍ മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് ശരിയായില്ലെന്ന് സഭയുടെ വിലയിരുത്തല്‍. അടുത്ത മാസം ആറിന് മുന്‍പ് വിശദീകരണം നല്‍കണം എന്ന് നിര്‍ദേശം. ഇല്ലെങ്കില്‍ കാനോന്‍ നിയമ പ്രകാരം നടപടി ഉണ്ടാകും. സഭയുടെ വസ്ത്ര ചട്ടം അടക്കം സിസ്റ്റര്‍ പാലിക്കുന്നില്ല എന്നും ആരോപണം

2. കൂടാതെ വിശദീകരണം ചോദിച്ചു കൊണ്ടുളള കത്തില്‍ നിരവധി ആരോപണങ്ങളാണ് സിസ്റ്ററിന് എതിരെ ഉന്നയിച്ചിരിക്കുന്നത്. ചര്‍ച്ചകളില്‍ പങ്കെടുത്തത് ശരിയായില്ല, സഭാ വസ്ത്രം ധരിക്കാതെ സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചു. സിസ്റ്ററിന് സഭ മുന്നറിയിപ്പ് നല്‍കുന്നത് ഇത് രണ്ടാം തവണ

3. അതേസമയം തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നും സിസ്റ്ററിന്റെ പ്രതികരണം. സഭുടെ കത്തില്‍ വിശദീകരണം തയ്യാറാക്കുക ആണ്. ആരോപണങ്ങള്‍ നിരവധി ഉളളതിനാല്‍ വിശദീകരണം നല്‍കാന്‍ സമയമെടുക്കുമെന്നും സിസ്റ്റര്‍ ലൂസി.

4. സി.ബി.ഐ തലപ്പത്ത് വീണ്ടും അഴിച്ചു പണി. സി.ബി.ഐ കൊച്ചി എസ്. പി യെ വീണ്ടും സ്ഥലം മാറ്റി. നാളെ പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഇരിക്കെയാണ് വീണ്ടും അഴിച്ചു പണി. തിരുവന്തപുരം യൂണിന്റെ ചുമതലയിലും മാറ്റം. മൂന്ന് ദിവസത്തിനിടെ കൊച്ചി എസ്.പി ഷിയാസിന് രണ്ട് സ്ഥലം മാറ്റം. മുബൈയിലേക്ക് സ്ഥലം മാറ്റിയ എസ്.പി യെ വീണ്ടും ചെന്നൈയിലേക്ക് മാറ്റി

5. തിരുവനന്തപുരം യൂണിന്റെ ചുമതല കൊച്ചി യിലെ പുതിയ എസ്.പി പി.ബാലചന്ദ്രന്. നടപടി, കഴിഞ്ഞ ദിവസം 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ. താത്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നടപടി നേരിട്ടവരില്‍, സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്ക് എതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും. നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരായ കേസുകള്‍ അന്വേഷിക്കുന്ന എസ്.കെ നായരെ മുംബയ് ആന്റികറപ്ഷന്‍ ബ്യൂറോയിലേക്കാണ് മാറ്റിയത്

6. ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണ യാത്ര രണ്ടാം ദിവസത്തില്‍. ഇന്ന് രാവിലെ ചെമ്പഴന്തി ഗുരുകുലം യൂണിയനില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ചൂഴാല്‍ ജി. നിര്‍മ്മലന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുകുലം യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജേഷ് ഇടവക്കോട്, കൗണ്‍സിലര്‍മാരായ കെ.എസ്. ഷീല, സി. സുദര്‍ശനന്‍, യോഗം ഡയറക്ടര്‍മാരായ ചെമ്പഴന്തി ശശി, വി. മധുസൂധനന്‍, ആലുവിള അജിത്ത്, ചേന്തി അനില്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ ചെമ്പഴന്തിയില്‍ എത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വയല്‍വാരം വീട് സന്ദര്‍ശിച്ച ശേഷം പുഷ്പാര്‍ച്ചനയും നടത്തി.

7. മുനമ്പത്തു നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയ 80 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്ന് നിഗമനം. ശീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്. കസ്റ്റഡിയില്‍ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞത് . ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ കടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

8. മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്‍വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ ഏകോപിപ്പിച്ചതില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിനെ അറസ്റ്റ് ചെയ്യും. ബോട്ടില്‍ കയറി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ പരാജയപ്പെട്ട പ്രഭുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

9. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കളംനിറയവേ തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കെ.പി.സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞ മുല്ലപ്പള്ളി വടകരയില്‍ പുതിയ സ്ഥാനാര്‍ഥി വരുമെന്നും അറിയിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതിന് തടസമില്ല. മ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആകെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ക്കല്‍

10. അതിനിടെ, കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ മൂന്നാം ഊഴത്തിന് ഒരുങ്ങി എം.കെ രാഘവന്‍. ഒജില്ലയില്‍ എം.പിക്ക് നല്‍കിയ പൗര സ്വീകരണത്തിലൂടെ പ്രചരണ പരിപാടികള്‍ക്ക് യു.ഡി.എഫ് തുടക്കമിട്ടു. പരിപാടിയില്‍ മത സാമുദായിക നേതാക്കളുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന ആശയക്കുഴപ്പത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും. മുഹമ്മദ് റിയാസ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയേക്കും എന്ന് വിവരം

11. കാവേരി നദിയില്‍ നിന്നും കൂടുതല്‍ ജലം ലഭ്യമാകുമോ എന്ന കാര്യത്തില്‍ സുപ്രിം കോടതിയില്‍ പുന പരിശോധനയ്ക്കുള്ള സാധ്യത ആലോചിക്കുക ആണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കേരളത്തിന് തിരിച്ചടിയായത്, വെള്ളം വൈദ്യുതിക്കായാണ് ഉപയോഗിക്കുന്നത് എന്ന സത്യവാങ്മൂലം. നിലവിലെ വിധി അനുസരിച്ച് ബാണാസുരസാഗര്‍ അണക്കെട്ട് വഴി കോഴിക്കോട് ജില്ലയ്ക്ക് കിട്ടുന്ന വെള്ളത്തിന്റെ അളവില് വലിയ കുറവുണ്ട്.

12. വരുന്ന വേനലിലാകും ഈ വിധി തിരിച്ചടിയാവുകയെന്നും മന്ത്രി. കാവേരി നദീജല കരാര്‍ പ്രകാരം നേരത്തെ കേരളത്തിന് ബാണാസുര സാഗര്‍ അണക്ക്ട്ട് വഴി 8 ടി.എം.സി വെള്ളമാണ് ലഭിച്ചിരുന്നത്. ട്രിബ്യൂണല്‍ വിധിയോടെ ഇത് .84 ടി.എം.സി മാത്രമായി മാറി. ബാണാസുര സാഗര്‍ വഴി കുറ്റിയാടി ജലവൈദ്യുത പദ്ധതിയിലേക്കാണ് ഈ വെള്ളമെത്തുന്നത്. കുറ്റിയാടി പദ്ധതിയില്‍ വൈദ്യുതി ആവശ്യം കഴിഞ്ഞുള്ള ജലമാണ് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമായും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.