narendra-modi

ന്യൂഡൽഹി : ചായവിറ്റുനടന്നയാളെങ്ങനെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി കസേരയിലെത്തി എന്ന് അന്വേഷിച്ചവർക്ക് മുന്നിൽ ബാല്യകാലം മുതൽക്കുള്ള തന്റെ ജീവിതം തുറന്ന് പറയുകയാണ് നരേന്ദ്ര മോദി. അദ്ദേഹവുമായുള്ള അഭിമുഖം അഞ്ച് ഭാഗങ്ങളായിട്ടാണ് ഹ്യൂമൻസ് ഓഫ് ബോംബെ പ്രസിദ്ധീകരിക്കുന്നത്. ഇതിൽ മൂന്നാമത്തെ ഭാഗവും കഴിഞ്ഞ ദിവസം പുറത്ത് വന്നു. ആദ്യ രണ്ട് ഭാഗങ്ങളിൽ തന്റെ ബാല്യ കാലവും, ഹിമാലയത്തിലെ ജീവിതത്തെകുറിച്ചുമാണ് അദ്ദേഹം പങ്കുവച്ചത്. എന്നാൽ മൂന്നാം ഭാഗത്തിൽ ഹിമാലയത്തിൽ നിന്നും തിരികെ എത്തി അഹമ്മദാബാദിലെത്തി അമ്മാവന്റെ കാന്റീനിൽ ജോലി ചെയ്തതും, അവിടെ നിന്നും ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രചാരകനിലേക്ക് ജീവിതം പരിവർത്തനം ചെയ്ത സംഭവവുമാണ് വിവരിക്കുന്നത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്കുയർത്തുന്നതിൽ ചായക്കാരൻ എന്ന ലേബൽ വലിയ പങ്കാണ് വഹിച്ചത്. അഹമ്മദാബാദിലെത്തിയപ്പോൾ ഒരു വലിയ നഗരത്തിലെത്തിയ പ്രതീതിയാണ് ഉണ്ടായതെന്നും, അവിടത്തെ ജീവിത രീതി വ്യത്യസ്തമായിരുന്നെന്നും അദ്ദേഹം അഭിമുഖത്തിൽ ഓർമ്മിക്കുന്നു. ആർ എസ് എസിന്റെ ഓഫീസ് വൃത്തിയാക്കിയതും മറ്റ് പ്രവർത്തകർക്കായി ഭക്ഷണമൊരുക്കിയതും മോദി വിവരിക്കുന്നുണ്ട്.

ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങൾ ? പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നിട്ടുണ്ടെന്ന് രേഖകൾ

എന്നാൽ ദീപാവലി ദിനത്തിൽ ഒറ്റയ്ക്ക് കാട്ടിലേക്ക് യാത്രയായി അഞ്ച് ദിവസം അവിടെ തങ്ങിയിരുന്നു എന്ന വെളിപ്പെടുത്തലാണ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ ചർച്ചയായിരിക്കുന്നത്.
ഹിമാലയ ജീവിതം തനിക്ക് നൽകിയ ശാന്തതയെ നഗര ജീവിതത്തിന്റെ പുതിയ ശീലങ്ങൾ കീഴ്‌പ്പെടുത്താതിരിക്കാനാണ് താനിത് ചെയ്തതെന്നും. ജീവിതത്തിന്റെ തുലനാവസ്ഥ നിലനിർത്താനുള്ള ശ്രമത്തിനായി കാട്ടിൽ ധ്യാനനിരതനായിരുന്ന അഞ്ച് ദിനങ്ങളെകുറിച്ചും നരേന്ദ്ര മോദി വാചാലനാകുന്നുണ്ട്. ആരെ കാണുവാനാണ് ദീപാവലിയുടെ സമയത്ത് വനത്തിൽ പോകുന്നത് എന്ന് ചോദിക്കുന്നവരോട് എന്നെത്തന്നെ കാണാനാണ് പോകുന്നതെന്ന മറുപടിയാണ് നൽകിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.

അഞ്ച് ഭാഗങ്ങളായാണ് ഹ്യൂമൻസ് ഓഫ് ബോംബെ പ്രധാനമന്ത്രിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. വരും ഭാഗങ്ങളിൽ മോദിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്ന സൂചനയാണുള്ളത്.