പാലക്കാട്: പാലക്കാട് കണ്ണമ്പ്രയിലെ സിപിഎം ലോക്കൽ സെക്രട്ടറി എം.കെ സുരേന്ദ്രനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. ആലത്തൂർ കോടതി വളപ്പിലാണ് സംഭവം. ആർ.എസ്.എസ് പ്രവർത്തകൻ ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടതി വളപ്പിൽ വച്ച് ബൈക്ക് കൊണ്ട് സുരേന്ദ്രനെ ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് അക്രമികൾ സുരേന്ദ്രനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ് പ്രവർത്തകനായ ശിവദാസനാണ് വധശ്രമത്തിന് പിന്നിൽ. ആക്രമണ്ത്തിന് ശേഷം ശിവദാസൻ ആയുധവുമായി പൊലീസിൽ കീഴടങ്ങുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകൻ ശിവദാസനും സുരേന്ദ്രനും അയൽവാസികളാണ്. പരിക്കേറ്റ ലോക്കൽ സെക്രട്ടറി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.