lal-prithvi-lucifer

ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിൽ തനിക്ക് മോഹൻലാലിൽ നിന്ന് ഒരുപാടു കാര്യങ്ങൾ മോഷ്‌ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പൃഥ്വിരാജ്. ഒരുനടനെന്ന നിലയിൽ തനിക്ക് ഏറെ പ്രയോജനം ചെയ്‌ത ചിത്രമാണ് ലൂസിഫറെന്നും പൃഥ്വി വ്യക്തമാക്കി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ യംഗ് സൂപ്പർസ്‌റ്റാർ മനസു തുറന്നത്.

പൃഥ്വിരാജിന്റെ വാക്കുകൾ-

'ലൂസിഫർ എന്ന സിനിമ ഒരു നടനെന്ന നിലയിൽ എനിക്ക് ഒരുപാട് ഗുണം ചെയ്‌തിട്ടുണ്ട്. കാരണം കുറേ അധികം നടന്മാരോട് വെറൊരു തരത്തിൽ ഇടപെടാൻ കഴിഞ്ഞു. ഇപ്പോൾ ലാലേട്ടനെ പോലൊരു ലജന്റ്, അദ്ദേഹത്തെ പോലെ ഇത്രയ്‌ക്കും പരിചയവും പാരമ്പര്യവും സ്‌കില്ലും ഒക്കെയുള്ളൊരു ലജന്റ്. അദ്ദേഹം വന്നിട്ട്, മോനെ ഈ സീനിൽ ഈ ഷോട്ട് എന്താണിങ്ങനെ എന്നു ചോദിക്കുമ്പോൾ, അല്ല ചേട്ടാ അതിന്റെ കാരണങ്ങൾ പറഞ്ഞു കൊടുക്കാനും, ചേട്ടനതിങ്ങനെ ചെയ്യട്ടെ എന്ന് പറയുമ്പോൾ ആ ഒരു തോട്ട് പ്രോസസിലേക്ക് നമ്മെളെ കൊണ്ടു പോവുകയാണ്. അതും ലാലേട്ടനെ പോലൊരു നടൻ. അപ്പോ തീർച്ചയായിട്ടും അതിൽ നിന്നുമൊരുപാട് ഞാൻ മോഷ്‌ടിച്ചിട്ടുണ്ട്. അതിനിയും ഭാവിയിൽ എനിക്ക് പ്രയോഡനപ്പെടുമെന്ന് തോന്നുന്നു'.

lal-prithvi-lucifer

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫർ ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രീകരണത്തിനൊരുങ്ങുകയാണ്. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.