കുടവയർ അനാരോഗ്യകരമാണെന്ന കാര്യം എല്ലാവർക്കുമറിയാം. തെറ്റായ ഭക്ഷണരീതിയും വ്യായാമ രഹിതമായ ജീവിതവുമാണ് കുടവയറുണ്ടാകാൻ കാരണം. എല്ലാറ്റിനുമുപരി പ്രമേഹം, ഹൃദ്‌രോഗം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് കാരണമാകുന്നതുമാണ് . ബിയറിന്റെ അമിത ഉപയോഗം കുടവയർ ക്ഷണിച്ചു വരുത്തും. ഇത് കലോറി വളരെ ഉയർന്ന പാനീയമാണ്. ജങ്ക്ഫുഡുകൾ, സോഫ്‌ട് ഡ്രിങ്കുകൾ, മധുരത്തിന്റെ അമിത ഉപയോഗം എന്നിവ കുടവയറും അമിതവണ്ണവും ക്ഷണിച്ചു വരുത്തും. ഇവ ഒഴിവാക്കുക.
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുകയും മതിയായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോൾ കൊഴുപ്പ് അടിഞ്ഞുകൂടി കുടവയർ ഉണ്ടാകും. ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ ദിവസവും ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ മടിക്കരുത്. ദിവസവും ഒരു മണിക്കൂർ ഓടുന്നതും ഗുണം ചെയ്യും. അമിതഭക്ഷണവുംവ്യായാമ രഹിതമായ ജീവിതവും കുടവയറുണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.