അശ്വതി: സഹോദരഗുണം ഉണ്ടാകും, പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ അലസത പ്രകടമാക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. ഗണപതിക്ക് കറുകമാല പരിഹാരം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: സഹോദരഗുണം ഉണ്ടാകും, യാത്രകൾ മുഖേന പ്രയോജനം ലഭിക്കുകയില്ല. ചെലവുകൾ വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
കാർത്തിക: ഇടവരാശിക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, മാതാവിൽ നിന്നും സഹായസഹകരങ്ങൾ ലഭിക്കും. വിനോദയാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സംഗീതാദി കലകളിൽ താൽപര്യം വർദ്ധിക്കും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
രോഹിണി: തൊഴിൽ മുഖേന ആദായം വർദ്ധിക്കും.സന്താനഗുണം പ്രതീക്ഷിക്കാം. സംഗീതാദി കലകളിൽ താൽപര്യം വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ശിവന് ധാര, അഘോര അർച്ചന ഇവ നടത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
മകയീരം:ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും.പിതാവുമായി അകൽച്ചയുണ്ടാകും. സന്താന ഗുണം ലഭിക്കും, ആരോഗ്യപരമായി നല്ലകാലം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക,വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കണ്ടക ശനികാലമായതിനാൽ.പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സ്വജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരും ശത്രുഭയം ഉണ്ടാകും. പുണ്യക്ഷേത്ര ദർശനത്തിനായി അവസരം ഉണ്ടാകും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പുണർതം: മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാകും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം വരാം. ദുർഗ്ഗാ ദേവിക്ക് പട്ട് ചാർത്തുക, കളഭാഭിഷേകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടാകും. പുതിയ തൊഴിൽ സാദ്ധ്യത ഉണ്ടാകും. മാതൃഗുണം ഉണ്ടാകും. വ്യാഴാഴ്ച ദിവസം ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക.ഞായറാഴ്ച ദിവസം അനുകൂലം.
ആയില്യം: പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. വാഹനലാഭം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. മത്സരപരീക്ഷകളിൽ വിജയിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം, സർപ്പ പ്രീതി വരുത്തുക, വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. ഗായത്രീ മന്ത്രം ജപിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരം:കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. സന്താനങ്ങൾക്ക് വിദേശത്ത് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വ്രതാനുഷ്ടാനത്തിന് താൽപര്യം ഉണ്ടാകും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂല സമയം.
ഉത്രം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മനഃസന്തോഷം ഉണ്ടാകും. ശിവന് ധാര, കൂവള മാല ചാർത്തുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
അത്തം: മാതൃഗുണം ലഭിക്കും.ആരോഗ്യപരമായി നല്ലതല്ല. കർമ്മ സംബന്ധമായി ദൂരെയാത്രകൾ ആവശ്യമായി വരും ദാമ്പത്യ സുഖം പ്രതീക്ഷിക്കാം. ആരോഗ്യ പ്രശ്നങ്ങൾ മനസിനെ അസ്വസ്ഥമാക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സുബ്രഹ്മണ്യപ്രീതി വരുത്തുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.
ചിത്തിര: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കഫരോഗത്തിന് സാദ്ധ്യത, സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കണ്ടക ശനികാലമായതിനാൽ കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. വിഷ്ണു പ്രീതി വരുത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
ചോതി: അപ്രതീക്ഷിതമായി ഉന്നതസ്ഥാനം ലഭിക്കും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാദ്ധ്യതയുണ്ട്.സന്താനങ്ങൾ മുഖേന മനസന്തോഷം വർദ്ധിക്കും.ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ദമ്പതികൾ തമ്മിൽ കലഹിക്കും. സർപ്പ പ്രീതി വരുത്തുക. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക.വെള്ളിയാഴ്ച ദിവസം അനുകൂലം.
അനിഴം: സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും, ജോലി ലഭിക്കാൻ തടസം നേരിടും. കടബാദ്ധ്യതകൾ വരും. ഏഴരശനികാലമായതിനാൽ ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. സംസാരം മുഖേന ശത്രുക്കൾ വർദ്ധിക്കും.ശ്രീകൃഷ്ണന് കദളിപ്പഴം നിവേദിക്കുക. ചൊവ്വാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
കേട്ട: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും.കർമ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. പുണ്യ ക്ഷേത്ര ദർശനത്തിന് സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ച ദിവസം. ദേവീ ദർശനം നടത്തുന്നതും. ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. ഞായറാഴ്ച ദിവസം അനുകൂലം.
മൂലം: ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി പലവിധ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും.സജ്ജനങ്ങളിൽ നിന്നും സഹായം ലഭിക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും.യാത്രാക്‌ളേശം അനുഭവപ്പെടും. വിഷ്ണുപ്രീതി വരുത്തുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.
ഉത്രാടം: മനസിനു സന്തോഷവും സമാധാനവും ലഭിക്കും സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. പിതൃഗുണം ലഭിക്കും. ശനിപ്രീതി വരുത്തുക, ശാസ്താ ക്ഷേത്ര ദർശനം നടത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
തിരുവോണം: സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങളുടെ ഭാവിയെ ഓർത്ത് മനസുത്കണ്ഠപ്പെടും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
അവിട്ടം: വിവാഹത്തിന് അനുകൂലസമയം. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക ശാരീരികമായി ക്ലേശം അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. മഹാഗണപതിക്ക് കറുകമാല, ഞായറാഴ്ച ദിവസം അനുകൂലം.
ചതയം: ഉന്നതധികാരം കൈവരും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഗൃഹസംബന്ധമായി അഭിപ്രായവ്യത്യാസം മാറി കിട്ടും. ബിസിനസ് രംഗത്ത് ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. ആരോഗ്യപരമായി പ്രത്യേകം ശ്രദ്ധിക്കണം. ഭഗവതിക്ക് അർച്ചന നടത്തുന്നത് ഉത്തമമാണ്.വിഷ്ണു ക്ഷേത്ര ദർശനം. ചൊവ്വാഴ്ച ദിവസം അനുകൂല സമയം.
പൂരുരുട്ടാതി: മനസിനു സന്തോഷവും സമാധാനവും ലഭിക്കും.ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചെറുയാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾ അലസത പ്രകടമാക്കും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
ഉത്രട്ടാതി:പിതൃ സമ്പത്ത് ലഭിക്കും. യാത്രകൾ ഉല്ലാസപ്രദമാകും. വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, പാൽപായസ നിവേദ്യം. ബുധനാഴ്ച ദിവസം ഉത്തമം.
രേവതി: വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. അംഗീകാരങ്ങൾ ലഭിക്കും. ശനിയാഴ്ച ദിവസം ഭഗവതി ക്ഷേത്ര ദർശനം, ചുവപ്പ് പട്ട് സമർപ്പിക്കുന്നത് ഉത്തമം. ചൊവ്വാഴ്ച ദിവസം അനുകൂലം.