മുൻ നിര ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ പുതിയ സ്മാർട്ട്ഫോൺ വൈ89 എന്ന മോഡൽ ചൈനയിൽ അവതരിപ്പിച്ചു. വിവോയുടെ ചൈനീസ് വെബ്സൈറ്റിലാണ് ഫോൺ പ്രത്യക്ഷപ്പെട്ടത്. വിവോ വൈ89 മോഡലിന് ചൈനയിൽ 1598യുവാനാണ് വില. ഇന്ത്യയിലെ ഏകദേശം 16,700രൂപ വരും.
നോച്ച് ഡിസ്‌പ്ലേ, ഇരട്ട കാമറ, ഫിംഗർപ്രിന്റ് സെൻസർ, തുടങ്ങി എല്ലാ ഫീച്ചറുകളും ഫോണിലുണ്ട്. എന്നാൽ ഫോൺ എപ്പോഴാണ് ഇന്ത്യയിലേക്ക് എത്തുന്നത് എന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയില്ല.
പ്രധാന ഫീച്ചറുകൾ..
പ്രൊഫഷനൽ മോഡ്, ബ്യൂട്ടി, പനോരമ, എആർ ഷോട്ട്, ബ്ലാക്ക് ലൈറ്റ്, ബ്ലർ മോഡ്, സ്ലോമോഷൻ, ഫിൽട്ടർ എന്നീ ഫീച്ചറുകളും കാമറ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതേ വിലയിൽ വിവോ വൈ89 മോഡലിനേക്കാൾ കൂടുതൽ സ്റ്രോറേജ്, റാം അടങ്ങിയ നിരവധി ഫോണുകളും വിപണിയിലുണ്ടെന്ന കാര്യം വിവോ മറന്നതാണോ അതോ?