തിരുവനന്തപുരം: സി.എം.പി - സി.പി.എം ലയനസമ്മേളനം ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഐതിഹാസികമായ ഒരു സംഭവമായി മാറുമെന്നും രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണത്തിന് ഈ ലയനം നാന്ദികുറിക്കുമെന്നും സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അഡ്വ. ജി. സുഗുണൻ പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും ഹിന്ദുകാർഡ് ഉയർത്തിപിടിച്ചും ഹിന്ദുപ്രിണനനയം അംഗീകരിച്ചും മുന്നോട്ടു പോകുകയാണ്. ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കടമകൾ ഏറ്റെടുക്കാനും ഇടതു പക്ഷത്തെ നേർവഴിക്ക് നയിക്കാനും സി.പി.എമ്മിന് മാത്രമേ സാധിക്കൂ. രാജ്യത്തെ മുഖ്യ കമ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ കമ്യൂണിസ്റ്റ് ഐക്യവും, ഏകീകരണവും സാധ്യമാക്കാൻ സി.പി.എമ്മിന് കഴിയുമെന്നും ജി. സുഗുണൻ പറഞ്ഞു.
സി.എം.പി - സി.പി.എം ലയന സമ്മേളനം ഫെബ്രുവരി 3ന് കൊല്ലത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, സി.എം.പി നേതാക്കളായ എൻ.കെ. കണ്ണൻ, എം.എച്ച്. ഷാരിയർ, പാട്യംരാജൻ, അഡ്വ. ജി. സുഗുണൻ, ടി.സി.എച്ച്. വിജയൻ, എൻ. വിജയൻപിള്ള എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.