paniker

തൃശൂർ: സാഹിത്യ അക്കാഡമി 2017ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരവും പ്രഖ്യാപിച്ചു. ഡോ. കെ.എൻ. പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർക്ക് വിശിഷ്ടാംഗത്വം നൽകുമെന്ന് അക്കാഡമി പ്രസിഡന്റ് വൈശാഖനും സെക്രട്ടറി കെ.പി. മോഹനനും പത്രസമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

30,000 രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അർഹരായവർ: പഴവിള രമേശൻ, എം.പി. പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ. കെ.ജി.പൗലോസ്, കെ. അജിത, സി.എൽ. ജോസ്.

25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അക്കാഡമി അവാർഡിന് അർഹരായവർ: വീരാൻ കുട്ടി (കവിത), വി.ജെ. ജയിംസ് (നോവൽ), അയ്മനം ജോൺ (ചെറുകഥ), എസ്.വി. വേണുഗോപാലൻ നായർ (നാടകം), കൽപ്പറ്റ നാരായണൻ (സാഹിത്യ വിമർശനം), എൻ.ജെ.കെ. നായർ (വൈജ്ഞാനിക സാഹിത്യം), ജയചന്ദ്രൻ (ജീവചരിത്രം, ആത്മകഥ), സി.വി. ബാലകൃഷ്ണൻ (യാത്രാ വിവരണം), രമാ മേനോൻ (വിവർത്തനം), വി.ആർ. സുധീഷ് (ബാലസാഹിത്യം), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (ഹാസ്യ സാഹിത്യം).

എൻഡോവ്‌മെന്റുകൾ ലഭിച്ചവർ: പി. പവിത്രൻ (ഐ.സി ചാക്കോ അവാർഡ്), മുരളി തുമ്മാരുകുടി (സി.ബി.കുമാർ അവാർഡ്), പി.കെ. ശ്രീധരൻ (കെ.ആർ. നമ്പൂതിരി അവാർഡ്), എസ്. കലേഷ് (കനകശ്രീ അവാർഡ്), അബിൻ ജോസഫ് (ഗീത ഹിരണ്യൻ അവാർഡ്), ഡോ. പി. സോമൻ (ജി.എൻ. പിള്ള അവാർഡ്), ശീതൾ രാജഗോപൽ (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം).

പത്രസമ്മേളനത്തിൽ ഖദീജ മുംതാസ്, കെ.പി.ശങ്കരൻ, ഡോ.കെ.രാവുണ്ണി,ഇ.പി.രാജഗോപാൽ.ടി.ഡി.രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.