news

1. പ്രിങ്കയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി എന്ന് മോദിയുടെ വിമര്‍ശനം. ബി.ജെ.പിക്കാര്‍ക്ക് പാര്‍ട്ടിയാണ് കുടുംബം. കോണ്‍ഗ്രസില്‍ കുടുംബത്തെ എതിര്‍ക്കുന്നത് കുറ്റകൃത്യമെന്നും മോദി. വിമര്‍ശനം, ബി.ജെ.പി ബൂത്ത് പ്രവര്‍ത്തകരുടെ സംവാദത്തില്‍.

2. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതു കൊണ്ടാണ് പ്രിയങ്കാ ഗാന്ധിക്ക് രംഗത്ത് ഇറങ്ങേണ്ടി വന്നത് എന്ന് രവിശങ്കര്‍ പ്രസാദ്. കുറേ കൂടി വലിയ ചുമതല ലഭിക്കാനുള്ള വ്യക്തി പ്രഭാവം പ്രിയങ്ക ഗാന്ധിക്കുണ്ട്. യു.പിയില്‍ മാത്രമായി പ്രിയങ്കയെ ഒതുക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഒരു ചലനവും ഉണ്ടാക്കില്ല എന്നും കുടുംബാധിപത്യം ആണ് കോണ്‍ഗ്രസില്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു എന്നും കുറ്റപ്പെടുത്തല്‍

3. ലോക് സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് എതിരെ പടനയിക്കാന്‍ പ്രിയങ്കാ ഗാന്ധിയെയും ചുമതലപ്പെടുത്തി കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തിയത് രാവിലെ. പ്രിയങ്ക കഠിനാധ്വാനി എന്ന് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ ഉളവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കിയതോടെ ബി.ജെ.പി പരിഭ്രാന്തിയില്‍ ആയി. സഹോദരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നും രാഹുല്‍

4. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു. വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു ശേഷം പ്രിയങ്കാ ഗാന്ധി പാര്‍ട്ടി നേതൃ നിരയിലേക്ക് എത്തുമ്പോള്‍ നല്‍കിയത്, തന്ത്ര പ്രധാനമായ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതല. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേല്‍ക്കും

5. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുത്തിട്ടുണ്ട് എങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തേക്ക് എത്തുന്നത് ഇത് ആദ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിലെ തയ്യാറെടുപ്പുകളിലും മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിലും പ്രിയങ്കാ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ നേതൃനിരയില്‍ എത്തിച്ചതിന് പിന്നാലെ നേതൃത്വത്തില്‍ രണ്ട് മാറ്റങ്ങള്‍ കൂടി നടപ്പിലാക്കി രാഹുല്‍

6. കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് സംഘടനാ ചുമതലകള്‍ കൂടി നല്‍കി. ജോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും ഹരിയാനയുടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറയായി ഗുലാം നബി ആസാദിനെയും രാഹുല്‍ ഗാന്ധി നിയമിച്ചു

7. എം. പാനല്‍ നിയമനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ച് സുപ്രീംകോടതിയും. മാനേജ്‌മെന്റിന്റെ പിടിപ്പു കേടിന് ജീവനക്കാര്‍ എന്തിന് സഹിക്കണം എന്ന് കോടതി. എം. പാനല്‍ നിയമനം നടത്തുന്നത് എന്തിന്. നഷ്ടത്തിന്റെ കാരണം അറിയിക്കണം എന്ന് പറഞ്ഞ കോടതി, കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ത്തു. താല്‍ക്കാലിക ജീവനക്കാരന്‍ ആയിരിക്കെയുള്ള സേവന കാലാവധിയും പെന്‍ഷന് പരിഗണിക്കണം എന്ന ഹൈക്കോടതി വിധിക്ക് എതിരെ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതി പരാമര്‍ശം

8. കേസ് പരിഗണിച്ചത് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച്. കെ.എസ്.ആര്‍.ടി.സിയുടെ ഒരു മാസത്തെ നഷ്ട കണക്ക് 110 കോടി ആണ് എന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 428 കോടിയുടെ അധിക ബാധ്യത ഉണ്ടാവും എന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍

9. യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഡിവിഷന്‍ ബെഞ്ചിന്റെ നടപടി, ഹര്‍ജിക്കാരന് കേസില്‍ ഇടപെടാന്‍ നിയമ പരമായി അവകാശം ഇല്ല എന്ന നിരീക്ഷണത്തോടെ

10. പട്ടിക ജാതി- വര്‍ഗ കമ്മിഷനും തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്ക് എതിരെ നടപടി വേണം എന്നാണ് സര്‍ക്കാരിന്റെയും ദേവസ്വം കമ്മിഷണറുടെയും നിലപാട്. എന്നാല്‍ കടുപ്പിക്കേണ്ട എന്ന സമീപനത്തില്‍ ആണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. എന്നാല്‍ ശബരിമലയിലെ ആചാര കാര്യങ്ങളില്‍ പരമാധികാരം തന്ത്രിക്ക് ആണ് എന്ന നിലപാടില്‍ താഴ്മണ്‍ കുടുംബം

11. സി.ബി.ഐ തലപ്പത്ത് വീണ്ടും അഴിച്ചു പണി. സി.ബി.ഐ കൊച്ചി എസ്. പി യെ വീണ്ടും സ്ഥലം മാറ്റി. നാളെ പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ ഇരിക്കെയാണ് വീണ്ടും അഴിച്ചു പണി. തിരുവന്തപുരം യൂണിന്റെ ചുമതലയിലും മാറ്റം. മൂന്ന് ദിവസത്തിനിടെ കൊച്ചി എസ്.പി ഷിയാസിന് രണ്ട് സ്ഥലം മാറ്റം. മുബൈയിലേക്ക് സ്ഥലം മാറ്റിയ എസ്.പി യെ വീണ്ടും ചെന്നൈയിലേക്ക് മാറ്റി

12 തിരുവനന്തപുരം യൂണിന്റെ ചുമതല കൊച്ചി യിലെ പുതിയ എസ്.പി പി.ബാലചന്ദ്രന്. നടപടി, കഴിഞ്ഞ ദിവസം 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ. താത്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നടപടി നേരിട്ടവരില്‍, സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്ക് എതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും. നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരായ കേസുകള്‍ അന്വേഷിക്കുന്ന എസ്.കെ നായരെ മുംബയ് ആന്റികറപ്ഷന്‍ ബ്യൂറോയിലേക്കാണ് മാറ്റിയത്