eletricity-bill

ലഖ്നൗ: വീട്ടിൽ ഉപയോഗിച്ചതിന്റെ വെെദ്യുതി ബില്ല് കണ്ട് ‌‌ഞെട്ടിയിരിക്കുകയാണ് യു.പി സ്വദേശിയായ ബാസിത്ത്. മാസം 178 യൂണിറ്റ് വെെദ്യുതി ഉപയോഗിച്ചതിന് ബാസിത്തിന് വന്ന ബില്ല് 23 കോടി രൂപയും. തന്റെ കുടുബത്തിന്റെ സ്വത്തുവകകൾ മുഴുവനായി വിറ്റാലും ഇത്രയും പണം കണ്ടെത്താനാവില്ലെന്നാണ് ബാസിത്ത് പറയുന്നത്.

എല്ലാ മാസവും കൃത്യമായിട്ടായിട്ടാന്ന് വെെദ്യുതി ബില്ല് വന്നത്. അതിലൊന്നും ആയിരത്തിൽ കൂടുതൽ വന്നിട്ടാല്ലായിരുന്നു. എന്നാൽ ഇപ്രവിശ്യം വന്നത് 23,​67,​71,​524 രൂപയുടെ ബില്ലാണ്. എന്നാൽ ഇത്രയും രൂപയുടെ ബില്ല് എനിക്ക് വരില്ലെന്നും ഏതെങ്കിലും തരത്തിൽ പിശക് വന്നതാകാനെ സാദ്ധ്യതയുള്ളുവെന്നും ബാസിത്ത് പറയുന്നു. ഞാനൊരു സാധാരണക്കാരനാണ് എനിക്ക് ഇത്രയും പണം അടയ്ക്കാൻ കഴിയില്ല,​ സംസ്ഥാനത്തിന്റെ മൊത്തം വെെദ്യുതി ബില്ല് തനിക്ക് വന്നതാണോ എന്നും ബാസിത്ത് ചോദിക്കുന്നു.

ഈ സംഭവം വാർത്തയായതോ‌ടെ വെെദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കുടുങ്ങിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളായിരിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാനുള്ള ശ്രമത്തിലാണ് വെെദ്യുതി വകുപ്പ്. ഇക്കാര്യം അന്വേഷിക്കുമെന്നും പുതിയ റീഡിങ് എടുത്തതിന് ശേഷം ബാസിത്ത് ബില്ലടച്ചാൽ മതിയെന്നും ഇത് അടയ്ക്കേണ്ടതില്ലെന്നും പറഞ്ഞ് വെെദ്യുതി വകുപ്പ് തടിയൂരുകയാണ് ചെയ്തത്.