sslc

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 13ന് തുടങ്ങി, 28ന് അവസാനിക്കും.27വരെ

നടത്താനായിരുന്നു മുൻതീരുമാനം. ഗണിതശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഒരു ദിവസത്തെ ഇടവേള കിട്ടും.

ടൈം ടേബിൾ:

മാർച്ച് 13-ഒന്നാം ഭാഷ -പാർട്ട് ഒന്ന്

14-ഒന്നാം ഭാഷ-പാർട്ട് രണ്ട്

18-ഊർജ്ജതന്ത്രം

19-രസതന്ത്രം

20-ഇംഗ്ളീഷ്

21-ഹിന്ദി

25-സോഷ്യൽ സയൻസ്

27-ഗണിതശാസ്ത്രം

28-ജീവശാസ്ത്രം

മോഡൽ പരീക്ഷ:

എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ 27 വരെ നടത്തും.

സ്കൂൾ പരീക്ഷകൾ:

ഹൈസ്കൂൾ ഫൈനൽ പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടത്തും.പ്രൈമറി തലത്തിലെ പരീക്ഷാ തിയതികളിൽ അന്തിമ തീരുമാനമായില്ല.

പഠനോത്സവം:

കുട്ടികളുടെ പഠന മികവുകൾ രക്ഷിതാക്കളുടെയും മറ്റും സാന്നിദ്ധ്യത്തിൽ പ്രകടിപ്പിക്കുന്നതിനുള്ള

പഠനോത്സവം ജനുവരി 26നും ഫെബ്രുവരി 15നും ഇടയ്ക്ക് നടത്തും.അഡിഷണൽ ഡി.പി.ഐ ജെസി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേ‌ർന്ന യോഗത്തിൽ അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, അജിത്, എ.കെ.സൈനുദ്ദീൻ എന്നിവരും പങ്കെടുത്തു.