തൃശൂർ: സി.എം.പി - സി.പി.എം ലയനസമ്മേളനം ഫെബ്രുവരി മൂന്നിന് കൊല്ലത്ത് നടക്കുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം ക്യു.എ.സി മൈതാനത്ത് നടക്കുന്ന സമ്മേളനം വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എം.കെ. കണ്ണനും സംയുക്തമായി ലയനപ്രഖ്യാപനം നടത്തും. പാട്യം രാജൻ, എം.എച്ച്. ഷാരിയർ, എൻ. വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും. പതിനായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.